വാഷിംഗ്ടൺ: ഫിലിപ്പീൻ പെൺകുട്ടികളോട് അശ്ലീല ഫോട്ടോകളും വീഡിയോകളും അഭ്യർത്ഥിച്ച യുവാവിനെ 30 വർഷം തടവിനു ശിക്ഷിച്ച് യുഎസ് കോടതി. 58-കാരനായ കാൾ ക്വിൽറ്ററിനെയാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് കോടതി ശിക്ഷിച്ചത്. ക്വിൽറ്റർ തന്റെ കുറ്റം സമ്മതിച്ചതായാണ് യുഎസ് ജില്ലാ കോടതി അറ്റോർണി പറയുന്നത്. യുഎസ് ജില്ലാ ജഡ്ജി വെർജീനിയ കെൻ്റലാണ് ക്വിൽറ്ററിന് 30 വർഷം തടവ് വിധിച്ചത്.
2017നും 2020നുമിടയിൽ ഒമ്പതോളം പെൺകുട്ടികളെയാണ് അശ്ലീല ഫോട്ടോകൾ ഫേസ്ബുക്കിലും സ്കൈപ്പിലുമായി അയക്കാൻ ക്വിൽറ്റർ വശീകരിച്ചത്. ഇരകളുടെ സാമ്പത്തിക പ്രതിസന്ധി ആയുധമാക്കി എടുക്കുകയായിരുന്നു ക്വിൽറ്റർ. പെൺകുട്ടികളെ ലക്ഷ്യമിടാനും വശത്താക്കാനും സോഷ്യൽ മീഡിയയും ഇന്റർനെറ്റും അയാൾ ദുരുപയോഗം ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് പ്രായപൂർത്തി ആവാത്തവരെ ചൂഷണം ചെയ്യുന്ന വർഷങ്ങളായുള്ള രീതിയാണെന്നും അസിസ്റ്റൻറ് യുഎസ് അറ്റോർണി ആഷ്ലി ചങ് പറഞ്ഞു.
2020 ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. 2020 നവംബറിൽ ചിക്കാഗോയിൽ വെച്ച് കാൾ ക്വിൽറ്റർ അറസ്റ്റിലായി.








