അമൃത്സർ: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലായിരുന്നു സംഭവം. ഇയാളെ പിന്നീട് പാക് സൈന്യത്തിന് കൈമാറി.
അന്താരാഷ്ട്ര അതിർത്തി വഴിയായിരുന്നു പാക് പൗരൻ രാജ്യത്തേക്ക് കടന്നത്. ഇന്നലെ വൈകീട്ട് അതിർത്തിയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയായിരുന്നു പാക് പൗരൻ അതിർത്തി കടന്ന് എത്തുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇയാളെ സംഘം പിടികൂടുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്തു. അബദ്ധത്തിൽ ഇയാൾ അതിർത്തി കടന്നത് ആണെന്നാണ് ചോദ്യം ചെയ്യലിൽ ബിഎസ്എഫിന് വ്യക്തമായത്. ഇയാളെ പരിശോധിച്ചതിൽ നിന്നും രേഖകളോ ആയുധങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പകിസ്താനിലേക്ക് തന്നെ തിരിച്ച് അയക്കാൻ തീരുമാനിക്കുകയായിരുന്നു. ഗുരുദാസ്പൂർ സെക്ടറിൽ വച്ചാണ് ഇയാളെ പാക് സൈന്യത്തിന് കൈമാറിയത്.
Discussion about this post