പത്തനംതിട്ട; 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുന്നന്താനം സ്വദേശി ബിജിൻ ജോണിനെയാണ് പോലീസ് അറസ്റ്റിലായത്. കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും 20 ലധികം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. അസുഖബാധിതയായി പെൺകുട്ടി മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.മാസങ്ങൾക്ക് മുൻപ് മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.
തലച്ചോറിനെയും നട്ടെല്ലിനെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ്. ഈ ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, അർബുദം, തലയ്ക്ക് പരുക്ക് എന്നിങ്ങനെ പല കാരണങ്ങൾ മെനിഞ്ചൈറ്റിസിലേക്ക് നയിക്കാം.
Discussion about this post