ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച് കർണാടകയിലെ കോളേജ് അദ്ധ്യാപകൻ. മല്ലേശ്വരത്തെ ഒരു പിയു കോളേജിലെ കന്നഡ അദ്ധ്യാപകനാണ് ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കും. കന്നഡയിൽ ചാന്ദ്രയാൻ ദൗത്യം പരാജയപ്പെടും എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്വീറ്റ് ചെയ്തത്. ഹുലികുന്റെ മൂർത്തി എന്നാണ് അദ്ധ്യാപകന്റെ പേര്.
സംഭവം വിവാദമായതോടെ കർണാടക പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് അദ്ധ്യാപകനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ വിശദീകരണക്കുറിപ്പ് അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക.
ചാന്ദ്രയാൻ -3-നെക്കുറിച്ചുള്ള മൂർത്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് തിങ്കളാഴ്ചയാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്തത് എന്നതിനെക്കുറിച്ച് ഞങ്ങൾ അദ്ധ്യാപകനോട് വിശദീകരണം തേടിയിട്ടുണ്ട്. ബുധനാഴ്ച മറുപടി സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പിയു ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കർണാടക വിദ്യാഭ്യാസമന്ത്രിയോട് ബിജെപി നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എസ് സുരേഷ് കുമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.









Discussion about this post