ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു രാജ്യത്തിന്റെ തലവൻ എന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ 90.2 മില്യണിൽ അധികം ആളുകളാണ് നരേന്ദ്രമോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് നരേന്ദ്രമോദി. നിലവിൽ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ് നരേന്ദ്രമോദി ഉള്ളത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ കൂടുതൽ ട്വിറ്റർ ഫോളോവേഴ്സ് ഉള്ള ഏക രാഷ്ട്രീയ നേതാവ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ മാത്രമാണ്. 132 മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി നിലവിലെ ട്വിറ്റർ ഉടമ കൂടിയായ ഇലോൺ മസ്ക് ആണ്. 147 മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.
മറ്റു പല ലോക നേതാക്കളെയും അപേക്ഷിച്ച് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രി. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 37.3 മില്യൺ മാത്രമാണ്. ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള നിരവധി നേതാക്കളെ അടക്കം 2589 പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പിന്തുടരുന്നവരായി ഉള്ളത്.
Discussion about this post