കണ്ണൂർ; മദ്യലഹരിയിൽ റോഡ് ആണെന്ന് കരുതി റെയിൽവേ പാളത്തിലൂടെ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി താഴെ ചൊവ്വെ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മദ്യലഹരിയിൽ റോഡാണെന്ന് കരുതി യുവാവ് പതിനഞ്ച് മീറ്ററിലധികം ദൂരം കാർ ഓടിക്കുകയായിരുന്നു. കാർ പിന്നീട് പാളയത്തിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗേറ്റ് മാൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ഉദ്യോഗസ്ഥരെത്തി കാർ ട്രാക്കിൽ നിന്ന് മാറ്റി.
പ്രതിക്കെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
Discussion about this post