സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. ഇന്നലെ 440 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,971 രൂപയും പവന് 79,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832
രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,400 രൂപ വരെ ചിലവ് വരും. അഞ്ച് പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
Discussion about this post