എറണാകുളം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ് സ്വർണവില. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. നിലവിൽ സ്വർണം പവന് 44,120 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5515 രൂപയായി. 18 ഗ്രാം സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. 15 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4578 രൂപയായി.
ഇന്നലെ 240 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. തുടർച്ചയായി രണ്ടാം ദിവസവും വില കുറഞ്ഞത് ഉപഭോക്താക്കളിൽ വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 81 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 103 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.












