കൊച്ചി: കൊച്ചിയിൽ ഹോട്ടൽ മാനേജർക്ക് കുത്തേറ്റു. ഡിജെ പാർട്ടിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് ഹോട്ടൽ മാനേജരെ മൂന്നുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ എറണാകുളം സ്വദേശികളായ ലിജോയ്, നിതിൻ,എന്നിവരെ തേവര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്നാമനായുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. കടവന്ത്രയിലുള്ള ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് യുവാക്കൾക്ക് ഹോട്ടൽ മാനേജർ പ്രവേശനം നൽകിയില്ല. തുടർന്ന് യുവാക്കളും ഹോട്ടൽ മാനേജരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഇവർ മാനേജരെ കുത്തുകയായിരുന്നു.മാനേജരുടെ കൈക്കാണ് പരിക്കേറ്റത്.












