ന്യൂഡൽഹി: മുതിർന്ന ആർഎസ്എസ് നേതാവ് മദൻ ദാസ് ദേവിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് മദൻ ദാസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ശ്രീ മദൻ ദാസ് ദേവിയുടെ അപ്രതീക്ഷിത വിയോഗം വലിയ ദു:ഖമാണ് ഉളവാക്കിയത്. രാജ്യത്തെ സേവിക്കാൻ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച മഹത്വ്യക്തിത്വമാണ് അദ്ദേഹം. മദൻ ദാസിന്റെ അടുത്ത അനുയായി മാത്രമല്ല താൻ, അദ്ദേഹത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ട വ്യക്തികൂടിയാണ്. ദു:ഖത്തിന്റെ ഈ മണിക്കൂറിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആർഎസ്എസ് പ്രവർത്തകർക്കും ദൈവം ശക്തി നൽകട്ടെ. ഓം ശാന്തി- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു മദൻ ദാസ് ദേവിയുടെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഏറെ നാളായി വിശ്രമത്തിലായിരുന്നു. മുൻ സഹസർകാര്യവാഹായിരുന്നു അദ്ദേഹം.
Discussion about this post