തൃശൂർ : ജിമ്മിലേക്ക് ആവശ്യമായ പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. തൃശൂർ പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരാണ് പിടിയിലായത്.
പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. അസമിൽ നിന്ന് മരുന്നുകൾ എന്ന പേരിലാണ് കഞ്ചാവ് ഇവിടെ എത്തിച്ചത്. തുടർന്ന് രണ്ട് ജിംനേഷ്യങ്ങളിലും പരിശോധന നടത്തിയിരുന്നു.












