തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറ് ഇല്ലെന്നാണ് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതും ഹാജരാക്കും.
കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ നിർത്തിവെയ്ക്കാനും പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ പരിഹാസവുമായി രംഗത്ത് എത്തിയതോടെയാണ് സർക്കാർ കേസിൽ നിന്ന് പിന്മാറിയത്.
ഇത്തരം സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ആരും കേസെടുത്തിട്ടില്ലെന്നും സ്ഥാപന ഉടമയും വ്യക്തമാക്കി. തുടർന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മൈക്കും ആംപ്ലിഫയറും സ്ഥാപനത്തിന് തിരികെ നൽകി.
Discussion about this post