പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. പോർട്ട് ബ്ലെയറിൽ ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. 5.9 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വിഭാഗം അറിയിച്ചു.
പോർട്ട് ബ്ലെയറിന്റെ തെക്ക് കിഴക്കൻ ഭാഗത്തായാണ് ഭൂകമ്പം ഉണ്ടായത്. പുലർച്ചെ 12.55 നായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിയിൽ നിന്നും 69 കിലോ മീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.










