Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അലമാലകൾ അടിച്ചു കയറുന്നു; സ്വന്തം കറൻസിയുള്ള ഒരു രാജ്യം ഉടൻ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും; കാണേണ്ടവർക്ക് ഇനി കുറച്ച് സമയം മാത്രം

പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയിൽ ഹവായിക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒൻപത് ചെറിയ ദ്വീപുകൾ ചേർന്ന രാജ്യമാണ് തുവാലു

by Brave India Desk
Jul 29, 2023, 05:26 pm IST
in International, Travel
Share on Facebook
Tweet
WhatsApp
Telegram

ആഗോളതാപനവും സമുദ്രനിരപ്പ് ഉയരുന്നതും എല്ലാം മൂലം കടൽക്ഷോഭവും രൂക്ഷമായ വേലിയേറ്റവും ഒക്കെയായി ഇന്ന് പല ചെറിയ ദ്വീപുകളെയും കടലെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഒരു രാജ്യം തന്നെ കടലിനടിയിലേക്ക് ആഴ്ന്നു പോകുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? അങ്ങനെ ഭൂമിയിൽ നിന്നും തന്നെ ഇല്ലാതാകാൻ ഒരുങ്ങുന്ന ഒരു രാജ്യം ആവുകയാണ് തുവാലു ദ്വീപ്.

ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് രാജ്യങ്ങളിലൊന്നാണ് തുവാലു. പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയിലെ ഏതാനും ദ്വീപുകളുടെ കൂട്ടമാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ തുവാലു. ഹവായിക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ ഒരു ഭൂപ്രദേശം ആണെങ്കിലും ലോകത്തിൽ തന്നെ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന രാജ്യമായാണ് തുവാലു അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അധികം വൈകാതെ തന്നെ ഈ മനോഹരമായ രാജ്യം ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട് എന്നാണ്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഒമ്പത് ദ്വീപുകളുടെ ഒരു കൂട്ടമാണ് തുവാലു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തുവാലുവിലെ ഒമ്പത് ദ്വീപുകളിൽ രണ്ടെണ്ണം ഇതിനകം തന്നെ കടൽക്ഷോഭവും തീരദേശ ശോഷണവും കാരണം ഏറെക്കുറെ കടൽ വിഴുങ്ങി കഴിഞ്ഞ അവസ്ഥയിലാണ്. പലപ്പോഴും സമുദ്രത്തിൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുന്ന സമയങ്ങളിൽ തിരമാലകൾ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഈ ദ്വീപുകളിലേക്ക് ആഞ്ഞടിക്കുകയും അതുവഴി വർഷംതോറും ഈ ദ്വീപുകൾ സമുദ്രത്തിലേക്ക് താഴ്ന്നു പോകുന്ന അവസ്ഥയിലുമാണുള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് ഓരോ വർഷവും ഈ ദ്വീപുകളിൽ വേലിയേറ്റം 3.9 മില്ലിമീറ്റർ ഉയരുന്നുവരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന രാജ്യമായാണ് തുവാലു കണക്കാക്കപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണെങ്കിലും സ്വന്തം കറൻസിയുള്ള രാജ്യമാണെന്ന സവിശേഷതയുണ്ട്. മുൻപ് എല്ലിസ് ദ്വീപുകൾ എന്നാണ് തുവാലു അറിയപ്പെട്ടിരുന്നത്. 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വിവിധ ദ്വീപുകളിലായി ഏകദേശം പന്ത്രണ്ടായിരത്തോളം പേരാണ് ഈ രാജ്യത്ത് ജീവിക്കുന്നത്. ചുറ്റും പവിഴപ്പുറ്റുകൾ ഉള്ള ദ്വീപുകളാണ് ഇവിടുത്തെ പ്രത്യേകത. പക്ഷേ വാസയോഗ്യമായ കരകൾ സമുദ്രനിരപ്പിൽ നിന്ന് പരമാവധി 2 മീറ്റർ മാത്രം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നുള്ളതാണ് ഈ ദ്വീപിന് ഭീഷണി ഉയർത്തുന്നത്.

എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ കാരണം വർഷത്തിൽ രണ്ടായിരത്തോളം സഞ്ചാരികൾ മാത്രമാണ് ഈ മനോഹരമായ സ്ഥലം സന്ദർശിക്കാൻ എത്താറുള്ളത്. 1943 ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ നാവികസേന നിർമിച്ച ഫുനാഫുട്ടി ഇന്റർനാഷണൽ എയർപോർട്ട് മാത്രമാണ് ഈ രാജ്യത്തുള്ള ഏക വിമാനത്താവളം. മികച്ച കാലാവസ്ഥയും നീല സമുദ്ര ജലത്തിന്റെ മനോഹാരിതയും വെള്ള മണൽപരപ്പുകളും ഇടതൂർന്ന് നിൽക്കുന്ന തെങ്ങുകളും എല്ലാമായി മനോഹരമായ ഈ രാജ്യം വൈകാതെ ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകും എന്ന് പറയുന്നത് തീർത്തും ദുഃഖകരമായ കാര്യമാണ്. അതിനുമുമ്പായി ലോകത്തെ മനോഹര സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഒരുവട്ടമെങ്കിലും കണ്ടിരിക്കേണ്ട രാജ്യം തന്നെയാണ് തുവാലു.

Tags: Tuvalu
Share9
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies