കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലീഗൽ സെൽ. ഹൈക്കോടതി ചേമ്പർ കോംപ്ലക്‌സിന് മുന്നിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് പി കൃഷ്ണദാസ്, സഹ കൺവീനർ അഡ്വ സി ദിനേശ്, അഡ്വക്കേറ്റ് ശാസ്തമംഗലം എസ് അജിത് കുമാർ, അഡ്വക്കേറ്റ് വേണു കുമാർ, അഡ്വ മിനി എന്നിവർ പരിപാടിയിൽ സംസാരിച്ചു
കഴിഞ്ഞ ദിവസമാണ് അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാൾ ബിഹാർ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആലുവ മാർക്കറ്റിന് പുറകുവശത്തെ ചെളിയിൽ നിന്നാണ് അടുത്ത ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പീഡനത്തിനിടെ കുഞ്ഞ് നിലവിളിച്ചപ്പോഴാണ് കൊലപ്പെടുത്തിയത്. കരച്ചിൽ നിർത്തിക്കാനായി വായ മൂടിപിടിച്ചതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടർന്ന് കുട്ടി ധരിച്ചിരുന്ന വസ്ത്രം ഈരി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 3 വർഷമായി അസ്ഫാഖ് കേരളത്തിൽ താമസിക്കുന്നുണ്ട്. ആലുവ മാർക്കറ്റിൽ പതിവായി എത്തുന്ന പ്രതിയ്ക്ക് പ്രദേശം സുപരിചിതമാണ്. കൊലപാതകം നടത്തിയ ഇടത്തെ സന്ദർശകനാണ് അസ്ഫാഖ്.
Discussion about this post