കോഴിക്കോട് : അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് മിനിറ്റിൽ അൽഫാം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവാക്കളുടെ സംഘം കടയിലെത്തുകയായിരുന്നു. എന്നാൽ 15 മിനിറ്റ് വേണ്ടിവരുമെന്ന് പറഞ്ഞതോടെ ഇവർ അസഭ്യം പറയാനും ഹോട്ടൽ ജീവനക്കാരെ ആക്രമിക്കാനും തുടങ്ങി. ഹോട്ടലിന്റെ പുറത്ത് കൊണ്ടുപോയാണ് മർദ്ദിച്ചത്.
ആക്രമണത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. എന്നാൽ ഹോട്ടൽ ഉടമ മർദ്ദിച്ചതായി യുവാക്കളും പരാതി നൽകിയിട്ടുണ്ട്.
Discussion about this post