ഡല്‍ഹി: മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന ദിവസം മുഖ്യമന്ത്രി ഡല്ഹിയിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്ന വിവരാവകാശ രേഖ പുറത്ത്. മുഖ്യമന്ത്രിയുമായി സരിതഎസ് നായര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന കാലയളവിലെ സന്ദര്‍ശന രേഖകള്‍ സംബന്ധിച്ച് കേരളാ ഹൗസ് പുറത്ത് വിട്ട വിവരങ്ങളിലാണ് അവ്യക്തയുള്ളത്.കൂടിക്കാഴ്ച നടന്നുവെന്ന് ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയ 2012 ഡിസംബര്‍27ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അഡീഷണല്‍ റെഡിഡന്റ് കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി 27ന് കേരളാ ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് പ്രോട്ടോക്കോള്‍ ഓഫിസര്‍ പറയുന്നു. ഇതോടെ രേഖകളില്‍ ചില തിരിമറികള്‍ നടന്നുവെന്ന സംശയമാണ് ശക്തമാകുന്നത്.
മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും ആര്യാടന് ഷൗക്കത്ത്, ഹൈബി ഈഡന്, മന്ത്രിയുടെ പിഎ നസ്റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റന്നാള്‍ സോളാര്‍ കമ്മീഷന് മുന്പില് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്നുംബിജു രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന് മൊഴിയും ശ്രദ്ധേയമാണ്, പാലക്കാട് കിന്‍ഫ്ര, കൈലാസംപാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന് മൊഴി നല്കി. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയിരുന്നു.
Discussion about this post