തിരൂരങ്ങാടി : മലപ്പുറം തിരൂരങ്ങാടിയിൽ വിവിധ ഭാഷ തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ തൊഴിലാളികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയും മധ്യപ്രദേശ് സ്വദേശി തന്നെയാണ്.
തിരൂരങ്ങാടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഈ അത്യന്തം ക്രൂരമായ സംഭവം നടന്നത്. തൊഴിലാളികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നുമാണ് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോയത്. കളിപ്പിക്കാൻ കൊണ്ടുപോവുകയാണ് എന്ന് കുട്ടിയുടെ അമ്മയോട് പറഞ്ഞാണ് ഇയാൾ കുഞ്ഞിനെ കൊണ്ടുപോയത്.
അല്പം കഴിഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് തിരിച്ചുവരുന്നത് കണ്ട അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പാലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തിരൂരങ്ങാടി പോലീസിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
Discussion about this post