ജമ്മു കാശ്മീർ : മണ്ണിടിച്ചിൽ മൂലം തകർന്ന ബുധാൽ-മഹോർ-ഗുൽ റോഡ് വെറും അഞ്ചു ദിവസത്തിനുള്ളിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) പുനർനിർമ്മിച്ചു. 150 മീറ്റർ നീളത്തിലുള്ള റോഡാണ് മണ്ണിടിച്ചിൽ മൂലം തകർന്നിരുന്നത്. രജൗരി, റിയാസി, റംബാൻ ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാതയാണ് ബുധാൽ-മഹോർ-ഗുൽ റോഡ്.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മഹോർ സബ് ഡിവിഷനിലുള്ള ഏറെ പ്രാധാന്യമുള്ള ഈ റോഡ് അഞ്ച് ദിവസത്തിനുള്ളിലാണ് BRO പുനഃസ്ഥാപിച്ചത്. നേരത്തെ ജൂലൈയിൽ ജമ്മു-ശ്രീനഗർ ദേശീയ പാത (NH-44) മണ്ണിടിച്ചിലിനെത്തുടർന്ന് തടസപ്പെട്ടിരുന്നു. റംബാൻ പട്ടണത്തിലെ കഫെറ്റീരിയ മോർ, മെഹർ എന്നിവിടങ്ങളിലെ കുന്നിൽ നിന്ന് നിരവധി തവണ മണ്ണിടിച്ചിലുകൾ ഉണ്ടായതിനെ തുടർന്നാണ് NH-44 തടസ്സപ്പെട്ടത്.
250 കിലോമീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ദേശീയ പാത കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ പാതയുടെ മറ്റൊരു പ്രത്യേകത.
Discussion about this post