ബംഗളുരു : ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചെന്ന് ഐഎസ്ആർഒ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐഎസ്ആർഒ ഈ സന്തോഷകരമായ വാർത്ത പുറത്തുവിട്ടത്. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാൻ-3 പേടകം ഓഗസ്റ്റ് 5 രാത്രി 8 മണിയ്ക്കടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.
ഓഗസ്റ്റ് 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആയിരുന്നു ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ സജ്ജീകരിച്ചിരുന്നത് . ബഹിരാകാശ പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ അടുത്ത പ്രവർത്തനം ഭ്രമണപഥം കുറയ്ക്കൽ ആണ്. ഇത് 2023 ഓഗസ്റ്റ് 6-ന് ഏകദേശം 11 മണിയോടെ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നും ഐഎസ്ആർഒ അറിയിച്ചു.
Discussion about this post