നൂഹ്: ഹരിയാനയിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരായ നടപടി തുടർന്ന് ഭരണകൂടം. നൂഹ് ജില്ലയിലെ സഹാറ ഹോട്ടൽ ആണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. നഗരവികസന വകുപ്പും വനംവകുപ്പും ചേർന്നാണ് അനധികൃത കയ്യേറ്റങ്ങൾക്കെതിരായ നടപടികൾ കനപ്പിച്ചത്.
വിശ്വ ഹിന്ദുപരിഷത്തിന്റെ റാലിക്ക് നേരെ മതമൗലികവാദികളുടെ കല്ലേറുണ്ടായത് ഈ ഹോട്ടലിന് മുകളിൽ നിന്നാണ്. ഇതാണ് പിന്നീട് സംഘർത്തിലേക്ക് നയിച്ചത്. അന്വേഷണം നടത്തിയതോടെ കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
നിയാഴ്ച നൽഹറിൽ ഷഹീദ് ഹസൻ ഖാൻ മേവാത്തി മെഡിക്കൽ കോളജിനു സമീപം 24 മെഡിക്കൽ സ്റ്റോറുകൾ അടക്കം 45 അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയിരുന്നു.സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളുമാണ് പൊളിക്കുന്നതെന്നാണ് വിഷയത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. അതിനാൽത്തന്നെ ബുൾഡോസർ നടപടി കലാപകാരികൾക്കെതിരെയുള്ള നടപടിയായാണ് ജനങ്ങൾ വിലയിരുത്തുന്നത്.
പ്രദേശത്തെ യുവാക്കൾ ശോഭയാത്രയിൽ പങ്കെടുക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവുമായി എത്തിയപ്പോൾ തന്നെ ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു. പോലീസിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് വിശ്വഹിന്ദു പരിഷത്ത് മേവാത്തിൽ യാത്ര നടത്തിയത്. എന്നാൽ, യാത്ര നന്ദ് ഗ്രാമത്തിലെത്തിയപ്പോൾ മറ്റ് സമുദായത്തിൽപ്പെട്ടവർ യാത്രയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങുകയായിരുന്നു. പിന്നാലെ കലാപം ആളിക്കത്തിച്ച ഇസ്ലാമിസ്റ്റുകൾ ക്ഷേത്രവും ആക്രമിച്ച് ഹിന്ദുക്കളെ ബന്ദികളാക്കിയിരുന്നു.
Discussion about this post