ന്യൂഡൽഹി : അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും രോഗികളെ ഒഴിപ്പിക്കേണ്ടി വന്നു. ഡൽഹി എയിംസിലെ എൻഡോസ്കോപ്പി മുറിയിൽ ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഴയ ഒപിഡി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത് . ഇവിടെ ഉണ്ടായിരുന്ന എല്ലാ രോഗികളേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയിംസ് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 13 യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തെ തുടർന്ന് പഴയ കെട്ടിടത്തിലെ എൻഡോസ്കോപ്പി, എമർജൻസി, ഡയഗ്നോസ്റ്റിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി എയിംസ് അധികൃതർ അറിയിച്ചു. രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിന് മുകളിലായാണ് ഈ തീപിടുത്തം ഉണ്ടായ എൻഡോസ്കോപ്പി മുറി സ്ഥിതി ചെയ്യുന്നത്.
Discussion about this post