ന്യൂഡല്‍ഹി : ജല്‍ ജീവന് മിഷന്റെ കേന്ദ്ര ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കിയ 16,484 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2024-ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും മതിയാവോളം സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. മിഷനു കീഴിലുള്ള കേന്ദ്ര ഫണ്ടിന്റെ 16,484 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പങ്കിട്ട് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇവയൊക്കെ ചെലവഴിക്കാതെ കിടക്കുകയാണ്.
ജലം എന്നത് ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാന സര്‍ക്കാരിനാണ് അതിന്റെ വിതരണ പദ്ധതികളുടെ ആസൂത്രണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഉത്തരവാദിത്വമെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ രാജ്യസഭയില്‍ പറഞ്ഞു.
പട്ടേല്‍ പങ്കിട്ട കണക്കുകള്‍ പ്രകാരം, ദൗത്യത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കിയ കേന്ദ്ര ഫണ്ടിന്റെ 16,484 കോടി രൂപ ചെലവഴിക്കാതെ കിടക്കുകയാണ്. മഹാരാഷ്ട്രയില്‍ 2,401 കോടി രൂപയും രാജസ്ഥാനില്‍ 1,552 കോടി രൂപയും കര്‍ണാടകയില്‍ 1,225 കോടി രൂപയുമാണ് പദ്ധതിയ്ക്കായി നല്‍കിയത്.
Discussion about this post