ന്യൂഡൽഹി: പൂഞ്ചിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ച് സൈന്യം. സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മണ്ണിലേക്ക് കയറാൻ ശ്രമിച്ച ഭീകരരെ പൂഞ്ചിലെ ലൈൻ ഓഫ് കൺട്രോളിൽ സ്ഥാപിച്ച തെർമൽ ക്യാമറയാണ് കുടുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
ഇരുട്ടിന്റെ മറവിൽ സൂര്യനെത്തും മുൻപേ അതിർത്തി കടക്കാമെന്ന കണക്കുകൂട്ടിലിലെത്തിയ ഹിസ്ബുൾ ഭീകരരെയാണ് തെർമൽ ക്യാമറ ഒപ്പിയെടുത്തത്. ഭീകരരുടെ സാന്നിദ്ധ്യം ഞൊടിയിടയിൽ വ്യക്തമായതോടെ സൈന്യം അതിവേഗം പ്രവർത്തിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമായ മുനീർ ഹുസൈനെയും കൂട്ടാളിയെയും സൈന്യം തടുത്തു. വെടിയേറ്റ രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല.
#WATCH | Infiltration bid foiled in J&K's Poonch today, one terrorist neutralised in the operation by Indian Army and Police
(Video source: Defence PRO, Jammu) pic.twitter.com/n5srgVb5G0
— ANI (@ANI) August 7, 2023
ഹിസ്ബുൾ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത ഡിവിഷൻ കമാൻഡറായ ഹുസൈൻ 1993-ൽ പാകിസ്ഥാൻ അധിനിവേശ കാശ്മീരിലേക്ക് ആയുധ പരിശീലനത്തിനായി കടന്ന് 1996-ൽ തിരിച്ചെത്തി. 1998-ൽ ഇയാൾ വീണ്ടും പാക് അധീനകശ്മീരിലേക്ക് മ് മടങ്ങുകയായിരുന്നു. സുരക്ഷാ സേനയ്ക്കെതിരായ നിരവധി ആക്രമണങ്ങളുടെ പിന്നിലെ സൂത്രധാരനായിരുന്നു ഇയാൾ. ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനായ സയ്യിദ് സലാവുദ്ദീന്റെ അടുത്ത സഹായിയായ മൗലാന ദാവൂദ് കശ്മീരിന്റെ ഒരു കൂട്ടാളിയുമായി അടുപ്പത്തിലായിരുന്നു.
Discussion about this post