മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടല്‍ മലയാളിയും പത്രപ്രവര്‍ത്തകനുമായ എസ്.ബാലകൃഷ്ണന് ലേലത്തില്‍ പിടിച്ചു.മഹാരാഷ്ട്രസര്‍ക്കാര്‍ നടത്തിയ ലേലത്തില്‍ 4.8 കോടി രൂപയ്ക്കാണ് ബാലകൃഷ്ണന് ഹോട്ടല്‍ സ്വന്തമാക്കിയത്. മുംബൈയിലെ പാക്മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക് എന്ന ഹോട്ടലാണ് ബാലകൃഷ്ണന് ലേലത്തിലെടുത്തത്.
ബുധനാഴ്ച ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഹോട്ടല്‍ ഡിപ്ളോമാറ്റിലായിരുന്നു ലേലം. ലേലത്തില്‍നിന്ന് വിട്ടുനില്ക്കാനാവശ്യപ്പെട്ട് ഛോട്ടാ ഷക്കീല്‍ ഭീഷണിസന്ദേശം അയച്ചെങ്കിലും ബാലകൃഷ്ണന് വഴങ്ങിയില്ല. ഹോട്ടല്‍ ഡല്‍ഹി സൈക്കിയ അടക്കം 1993ലെ മുംബൈ സ്ഫോടന പരമ്പരക്കു ശേഷം സര്‍ക്കാര്‍ പിടിച്ചെടുത്ത ദാവൂദിന്റെ ഏഴ് സ്വത്തുക്കളാണ് ലേലംചെയ്തത്. 19 പേര് ലേലത്തില്‍ പങ്കെടുത്തു.
ദേശസേവാസമിതിക്കുവേണ്ടിയാണ് താന്‍ ലേലത്തില്‍ പങ്കെടുത്തതെന്ന് എസ്.ബാലകൃഷ്ണന് ലേലത്തിനുശേഷം പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് കമ്പ്യൂട്ടറിലും ഇംഗ്ളീഷ് ഭാഷയിലും പരിശീലനം നല്കുന്ന കേന്ദ്രമാക്കും ഹോട്ടലെന്ന് അദ്ദേഹം പറഞ്ഞു. 4.28 കോടി രൂപ കൈവശമില്ലെന്നും തന്റെ സന്നദ്ധ സംഘടന സംഭാവന തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post