ന്യൂഡൽഹി: പ്രസിദ്ധ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒരു അന്താരാഷ്ട്ര ആയുധ ഇടപാടുകാരനെ അമേരിക്കയിൽ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ധർമൻജോത് സിംഗ് കഹ്ലോൺ എന്നയാളാണ് പിടിയിലായത്.കാലിഫോർണിയയിൽ തടവിലാക്കിയെന്നും ഗുണ്ടാസംഘങ്ങളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്നോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
നിലവിൽ ഗോൾഡി ബ്രാർ കാനഡയിൽ ഒളിവിലും ബിഷ്‌ണോയി ബതിൻഡ സെൻട്രൽ ജയിലിലുമാണ്. സിദ്ധുവിന്റെ കൊലപാതകത്തിൽ ഗോൾഡി ബ്രാർ ഉപയോഗിച്ചതെന്ന് ആയുധങ്ങൾ ധർമൻജോത് സിംഗ് കഹ്ലോൺ നൽകിയതെന്നാണ് കണ്ടെത്തൽ.
2022 മെയ് 29-നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ഡൽഹി പോലീസ് കണ്ടെത്തിയിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, പിസ്റ്റളുകൾ, റൈഫിലുകൾ എന്നിവയും അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്തിരുന്നു.









Discussion about this post