അഹമ്മദാബാദ്: ഗുജറാത്തിൽ ദേശീയ പതാകയെ അവഹേളിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. കീർത്തിമന്ദിർ സ്വദേശി വാസിദ് റാസയാണ് അറസ്റ്റിലായത്. ദേശീയ പതാകയെ അവഹേളിച്ച് സംസാരിക്കുന്ന ഇയാളുടെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നഗിന മസ്ജിദിലെ മൗലവിയാണ് വാസിദ്. ഇയാളുടെ നേതൃത്വത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ദേശീയത പതാക ഉയർത്തന്നതുമായി ബന്ധപ്പെട്ട് ഒരാൾ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകുന്നതിനിടെയായിരുന്നു ദേശീയ പതാകയെ അവഹേളിച്ച് സംസാരിച്ചത്. ദേശീയ പതാക ഉയർത്തുന്നതിൽ തെറ്റില്ലെന്നും, എന്നാൽ ഒരിക്കലും ദേശീയ പതാകയെ അഭിവദനം ചെയ്യരുത് എന്നുമായിരുന്നു ഇയാൾ മറുപടി നൽകിയത്. ദേശീയ ഗാനം ആലപിക്കരുതെന്നും അതിലെ ചില വാക്കുകൾ ഇസ്ലാമിക നിയമ പ്രകാരം ഉച്ചരിക്കാൻ പാടില്ലെന്നും മൗലവി പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങിൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ദേശീയ പതാകയേയും ഗാനത്തെയും അവഹേളിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു. കീർത്തിനഗർ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദേശീയ പതാകയെ അപമാനിച്ചതിനും വർഗ്ഗീയ വിദ്വേഷം വളർത്താൻ ശ്രമിച്ചതിനുമാണ് പോലീസ് കേസ് എടുത്തത്.
Discussion about this post