ന്യൂഡൽഹി: 77ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെയായിരുന്നു അദ്ദേഹം പതാക ഉയർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കം ഇട്ടത്. ഇതിന് പിന്നാലെ ധ്രുവ് ഹെലികോപ്റ്ററുകൾ പുഷ്പ വൃഷ്ടി നടത്തി.
രാവിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ഇതിന് ശേഷമാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം ചെങ്കോട്ടയിൽ എത്തിയത്. പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഗാർഡ് ഓറ് ഓണർ നൽകി സ്വീകരിച്ചു.













Discussion about this post