ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട ലഷ്കര്‍ ഭീകരന് അജ്മല്‍ കസബ് ജീവിച്ചിരിപ്പുണ്ടെന്ന് കേസിലെ സാക്ഷി മുദാസിര്‍ ലഖ്വി കോടതിയില്‍. മൂന്ന് വര്‍ഷം കസബ് പഠിച്ചിരുന്ന ഫരിദ്കോട്ടിലുള്ള പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് ലഖ്വി. കസബ് സ്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള വിവരങ്ങളും മറ്റ് അവശ്യ റെക്കാഡുകളും നല്കുമെന്നു കരുതിയ ലഖ്വി തന്റെ മൊഴി മാറ്റിയത് പോസിക്യൂഷന് ഉണ്ടായ വീഴ്ചയാണെന്ന് ജഡ്ജി പറഞ്ഞു.
റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെ ഭീകരവിരുദ്ധ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ സക്കിയൂര്‍ റഹ്മാന് ലഖ്വിയുടെ നാട്ടുകാരനായ മുദാസിര്‍ ഭീഷണിയെ തുടര്‍ന്നാവാം മൊഴി മാറ്റിയതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ കസബിനെ പറ്റി പ്രത്യേകിച്ചൊന്നും പറയാത്ത ലഖ്വി കസബ് തന്റെ സ്കൂളില്‍ പഠിച്ചിരുന്ന അതേ വ്യക്തിയാണോ എന്നും വെളിപ്പെടുത്തിയിട്ടില്ല.
ലഷ്കര്‍ ഇതോയിബ കമാന്‍ഡര്‍മാരായ സക്കീര്‍ റഹ്മാന് ലഖ്വി, അബ്ദുള്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, സാദിഖ്, ഷാഹിദ് ജമീല്‍, ജമീല്‍ അഹമ്മദ്, യൂനസ് അന്‍ജും എന്നിവരുടെ മുംബൈ ഭീകരാക്രമണ കേസിലെ വിചാരണ 2009 മുതല്‍ നടന്നുവരികയാണ്.
Discussion about this post