ഇസ്ലാമാബാദ് : പാകിസ്ഥാന് പ്രതിപക്ഷ നേതാവ് അറസ്റ്റിലായി. തെഹ്രീകെ ഇന്‍സാഫ് (പിടിഐ) വൈസ് ചെയര്‍മാനും പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ ഷാ മഹ്മൂദ് ഖുറേഷിയെയാണ് ശനിയാഴ്ച ഇസ്ലാമാബാദില് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലെത്തിലെത്തിയ വന്‍ പോലീസ് സന്നാഹമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിനായി പാകിസ്താന് അന്വേഷണ ഏജന്‍സിയായ എഫ്ഐഎയുടെ ആസ്ഥാനത്തേക്ക് മാറ്റി. പാര്‍ട്ടി ഔാദ്യാഗികമായി ഇറക്കിയ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘തെഹ്രീകെ ഇന്സാഫിനെതിരായ നിയമവിരുദ്ധ തന്ത്രങ്ങള്‍ തുടരുന്നു. തെഹ്രീകെ ഇന്‍സാഫ് വൈസ് ചെയര്മാന് ഷാ മെഹമൂദ് ഖുറേഷിയെ വീണ്ടും അനധികൃതമായി അറസ്റ്റ് ചെയ്തു. ഷാ മെഹമൂദ് ഖുറേഷിയെ ഇസ്ലാമാബാദിലെ വസതിയില്‍ നിന്ന് വന്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഷാ മെഹമൂദ് ഖുറേഷിയെ എഫ്ഐഎയിലേക്ക് മാറ്റുന്നു’, ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
Discussion about this post