ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബഗുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എരിഗേസി അർജുനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. വിശ്വനാഥൻ ആനന്ദിനു ശേഷം ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
വമ്പൻ താരങ്ങളെ പുഷ്പം പോലെ പരാജയപ്പെടുത്തിക്കൊണ്ട് അതിവേഗത്തിൽ മുന്നേറുന്ന മകന്റെ വിജയം നോക്കിക്കാണുന്ന സാധാരണക്കാരിയായ അമ്മയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മകൻ സെമിയിൽ പ്രവേശിച്ചുവെന്ന് അറിഞ്ഞതോടെ അമ്മ നാഗലക്ഷ്മി സന്തോഷകൊണ്ട് കരയുകയാണ് ചെയ്തത്.
https://twitter.com/divya_gandotra/status/1692571023617540302?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1692571023617540302%7Ctwgr%5Ed3a02bd9751d1700872d59e4d7bfa48e8dacd5ca%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Ftouching-image-of-r-praggnanandhas-mother-goes-viral-as-he-enters-chess-world-cup-semis-4310862
മാദ്ധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്തുകൊണ്ടിരുന്ന മകനെ അത്ഭുതത്തോടെ നോക്കുന്ന അമ്മയുടെ ചിത്രവും ഇപ്പോൾ വൈറലാണ്. ഒരു മുറിയിൽ മാറിയിരുന്ന് കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങളുമുണ്ട്. എതിരാളിയെ പരാജയപ്പെടുത്തിയ ശേഷം ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന 18 കാരനായ മകനെ വാതിലിനരികിൽ നിന്ന് അഭിമാനത്തോടെ നോക്കുന്ന അമ്മയുടെ ചിത്രങ്ങളും ശ്രദ്ധനേടുന്നുണ്ട്.
What a frame! Praggnanandhaa's mother Nagalakshmi looks at her son, as the 18-year-old signs autographs for fans after defeating Hikaru Nakamura 2-0 in the FIDE World Cup Rapid tiebreaks. Pragg will play in the Round of 16 tomorrow!
Photo: Anna Shtourman/FIDE pic.twitter.com/UCyScerLy5
— ChessBase India (@ChessbaseIndia) August 11, 2023
”ആരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരിക്കുന്നത് തീർച്ചയായും നല്ലതാണ്. എന്റെ അമ്മ എപ്പോഴും എന്നെ പിന്തുണയ്ക്കുന്നുണ്ട്. മത്സരങ്ങളിൽ പരാജയപ്പെട്ടാലും അവർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. എനിക്ക് മാത്രമല്ല, സഹോദരിക്കും അമ്മ വലിയ പിന്തുണയാണ്” പ്രജ്ഞാനന്ദ പറയുന്നു.
അതേസമയം 2024ലെ കാൻഡിഡേറ്റ്‌സ് ടൂർണമെൻറിൽ പ്രജ്ഞാനന്ദ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സെമിയിൽ ഇനി ഇന്ത്യൻ താരം അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ നേരിടും.











Discussion about this post