വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ് സ്വാമിയുടെ വിമര്‍ശനം.
കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് ആറുഘട്ടങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്രത്തിന് കത്തയിച്ചിരുന്നു. പക്ഷേ ധനമന്ത്രി സ്വീകരിച്ച നടപടി കള്ളപ്പണം തിരികെ പിടക്കാന്‍ സഹായിക്കുന്നതല്ല- അദ്ദേഹം പറഞ്ഞു.
വിദേശത്തെ കള്ളപ്പണ്ണം തരിച്ച് കൊണ്ടുവരുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വാഗ്ദാനമായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് ശേഷം സ്വാമി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Discussion about this post