സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗോപിസുന്ദർ. ഇത് എൻറെ ജീവിതം എന്ന തലക്കെട്ടോടുകൂടിയാണ് ഗോപീ സുന്ദർ സ്വന്തം ചിത്രം പങ്കുവെച്ച് രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപീ സുന്ദറിൻറെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നു കയറിയാണ് സമൂഹമാദ്ധ്യമങ്ങൾ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഇരുവരും അൺഫോളോ ചെയ്തതോടെയാണ് പിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹം പരന്നത്. പരസ്പരം ചിത്രങ്ങൾ നീക്കം ചെയ്യുക കൂടി ചെയ്തതോടെ ആരോപണം ശക്തമായി. എന്നാ. ഗോപീസുന്ദർ അമൃതയുമൊന്നിച്ചുള്ള ചിത്രം വീണ്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആരാധകർ ആശയക്കുഴപ്പത്തിലായി.
രണ്ടുപേരും വേറെ വേറെ ആണ് ഇത്തവണത്തെ ഓണം സംഗീത ആൽബങ്ങൾ വരെ പുറത്തിറക്കിയത്. ഇതോടെ വീണ്ടും ആരോപണം ശക്തമായതോടെ ഇത് എൻറെ ജീവിതം എന്ന് മറുപടി നൽകിയിരിക്കുകയാണ് ഗോപീസുന്ദർ .
Discussion about this post