Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നൂറു കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സൗദി അതിര്‍ത്തിയില്‍ സുരക്ഷാ സേന കൊന്നൊടുക്കിയതായി എച്ച്ആര്‍ഡബ്ല്യു; മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും; ആരോപണം നിഷേധിച്ച് സൗദി ഭരണകൂടം

by Brave India Desk
Aug 22, 2023, 09:41 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

എത്യോപ്യ: സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നൂറു കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സുരക്ഷാ സേന കൊന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അവകാശപ്പെട്ടു. യെമനുമായുള്ള പര്‍വത അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് എത്യോപ്യന്‍ കുടിയേറ്റക്കാരെയാണ് സൗദി അറേബ്യന്‍ അതിര്‍ത്തി സുരക്ഷാ സേന കൊലപ്പെടുത്തിയതായി പറയുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 73 പേജുള്ള റിപ്പോര്‍ട്ടില്‍, ചില കുടിയേറ്റക്കാരെ കൊല്ലാന്‍ സൗദി ഗാര്‍ഡുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവെന്നും മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും അവകാശപ്പെടുന്നു. കാല്‍നടയായി സൗദി അറേബ്യയിലേക്ക് കടക്കാന്‍ വിദൂര പര്‍വത പാതകള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വ്യാപകമാണെന്നും കൊലപാതകങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

സാക്ഷി മൊഴികളും മുറിവേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും അടക്കം 350 വീഡിയോകളും ഫോട്ടോകളും, സൗദി അറേബ്യന്‍ ഗാര്‍ഡ് പോസ്റ്റുകളുടെ സ്ഥാനം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും അടിസ്ഥാനമാക്കിയാണ് സംഭവം തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് എച്ച്ആര്‍ഡബ്ല്യു പറഞ്ഞു. എന്നാല്‍ കൊലപാതകം നടന്നതായി ആരോപിക്കപ്പെടുന്ന യെമന്‍-സൗദി അതിര്‍ത്തിയിലേക്ക് തങ്ങളുടെ ഗവേഷകര്‍ക്ക് പ്രവേശിക്കാനായില്ല. പര്‍വ്വത പ്രദേശങ്ങളില്‍ ആകമാനം മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പങ്ക് വച്ചതായും അവര്‍ പറയുന്നു.

എന്നാല്‍ എച്ച്ആര്‍ഡബ്ല്യുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സൗദി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി കാവല്‍ക്കാര്‍ കുടിയേറ്റക്കാരെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് നേരത്തെ യുഎന്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങളും സൗദി അധികാരികള്‍ ശക്തമായി നിഷേധിച്ചിരുന്നു.

അതേസമയം, റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അമേരിക്ക സൗദി ഭരണകൂടത്തിനോട് ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും സമഗ്രവും സുതാര്യവുമായ അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. 2022 ഒക്ടോബറില്‍, യുഎന്‍ സൗദി അധികാരികള്‍ക്കയച്ച കത്തില്‍ കുറഞ്ഞത് 16 സംഭവങ്ങളിലായി 430 കുടിയേറ്റക്കാരെ അതിര്‍ത്തിയല്‍ സുരക്ഷാ സേന വധിച്ചതായി സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. 2022 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള നാല് മാസത്തെ മാത്രം കണക്കാണിത്.

യുഎന്‍ പഠനങ്ങള്‍ പ്രകാരം സൗദി അറേബ്യയില്‍ ഏകദേശം 750,000 എത്യോപ്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. എത്യോപ്യയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും സൗദിയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുകയാണ്. ആഫ്രിക്കയില്‍ നിന്നും ഏദന്‍ ഉള്‍ക്കടല്‍ മറികടന്ന് യെമന്‍ വഴിയാണ് കാലങ്ങളായി എത്യോപ്യന്‍ കുടിയേറ്റക്കാര്‍ സൗദിയില്‍ എത്തുന്നത്.

Tags: murdersaudi arabiamigrantsEthyopia
Share11
Tweet
Send
Share

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies