പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൂത സ്വദേശി കോരാമ്പി വീട്ടിൽ നാസർ (52) ആണ് അറസ്റ്റിലായത്. പരാതിയിൽ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
12 കാരിയെ ആണ് നാസർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനുവരിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളിൽ കൗൺസിലിംഗ് നടന്നിരുന്നു. ഇതിലാണ് കുട്ടി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പുറത്തുപറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു. നാസറിനെ പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ് ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ചാലിശ്ശേരി ചൗച്ചേരി പ്രദേശത്തായിരുന്നു നാസർ മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്.












