ഗുജറാത്ത്: രാജ്കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമ സ്ഥാപിച്ചത് പൊളിച്ചു നീക്കി.ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നടപടി. നരേന്ദ്രമോദി തന്നെ അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അധികൃതര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. പ്രതിമ സ്ഥാപിച്ചതില്‍ തന്റെ അമ്പരപ്പും അനിഷ്ടവും പ്രകടിപ്പിക്കുന്ന മൂന്നു ട്വീറ്റുകള്‍ ചെയ്ത മോദി, ഇത്തരം പ്രവൃത്തികള്‍ക്ക് തുനിയാതെ ശുചിത്വ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ ട്വീററിലൂടെ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത രമേഷ് ഉന്‍ദ്ധദ് ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടനപരിപാടികള്‍ റദ്ദാക്കുകയായിരുന്നു.
Discussion about this post