ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി ജാൻവി കപൂർ. രാവിലെയോടെയായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലാവൻഡർ നിറത്തിലുള്ള സാരി ധരിച്ചായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ഒരു മണിക്കൂറിലധികം പ്രാർത്ഥനയുമായി താരം ക്ഷേത്രത്തിൽ ചിലവിട്ടു. ഇതിന് ശേഷമായിരുന്നു മടക്കം. വിവിധ വിശേഷാൽ പ്രാർത്ഥനകളിൽ താരം പങ്കെടുത്തു. വഴിപാടുകളും കഴിച്ച ശേഷമായിരുന്നു ജാൻവി കപൂർ മടങ്ങിയത്.
അടിക്കടി തിരുപ്പതിയിൽ എത്തി തൊഴുത് മടങ്ങാറുണ്ട്. മാസങ്ങൾക്ക് മുൻപ് ജാൻവി ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലും ജാൻവി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചിരുന്നു. ജാൻവി അവസാനമായി അഭിനയിച്ച ചിത്രം ബവാൽ വലിയ വിജയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരം ക്ഷേത്രത്തിൽ എത്തിയത് എന്നാണ് സൂചന. ജൂലൈ 21 നായിരുന്നു ബവാൽ ഒടിടിയിൽ റിലീസ് ചെയ്തത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ.









