മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ ലേലത്തില്‍ സ്വന്തമാക്കിയ ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണിക്ക് വധഭീഷണി. കൊല്ലപ്പെടുമെന്ന എസ്.എം.എസ്. ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ലേലത്തില്‍ പിടിച്ച കാര്‍ താന്‍ കത്തിച്ചുകളയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ദാവൂദ് ഉപയോഗിച്ചിരുന്ന കാര്‍ 15,700 രൂപയ്ക്കാണ് ലേലത്തിന് വെച്ചിരുന്നത്. അത് സ്വാമി ചക്രപാണി 3.32 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. നേരത്തെ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി മാധ്യപ്രവര്ത്തകനു നേരെ ച്ഛോട്ടാ ഷക്കീലിന്റെ ഭീഷണി സന്ദേശം ഉണ്ടായിരുന്നു. ലേലത്തില്‍ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
എന്നാല്‍ ഭീഷണി വകവെയ്ക്കാതെ അദ്ദേഹം മുംബൈയിലെ ഹോട്ടല്‍ സ്വന്തമാക്കിയിരുന്നു.
Discussion about this post