ജയ്പൂർ: രാജസ്ഥാനിൽ പൂജാരിയെ ക്ഷേത്രത്തിനുള്ളിൽ കൊലപ്പെടുത്തി. ടോംഗിലെ ശിവക്ഷേത്രത്തിലെ പൂജാരിയായ മഹന്ദ് സിയാറാം ദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭുരിയയിലെ പ്രസിദ്ധ ശിവക്ഷേത്രമായ മഹാദേവ ബാബ ധാം ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. രാവിലെ എത്തിയ ക്ഷേത്രം ജീവനക്കാരൻ ആയിരുന്നു മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെയും മറ്റുള്ളവരെയും അറിയിക്കുകയായിരുന്നു. 93 വയസ്സുള്ള സിയാറാം ദാസ് ക്ഷേത്രത്തിൽ തന്നെയാണ് താമസം.
മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണ് ഇതെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ പരിസരത്ത് നിന്നും കത്തിയും കണ്ടെടുത്തിട്ടുണ്ട്. വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സിയാറാമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.










