തിരുവനന്തപുരം: സിനിമ- സീരിയിൽ താരം വീടിനുള്ളിൽ മരിച്ച നിലയിൽ. പ്രമുഖ നടി അപർണ നായരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സംഭവ സമയം വീട്ടിൽ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. ഏറെ നേരമായും കിടപ്പ് മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ കയറി നോക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. മക്കൾ ത്രയ, കൃതിക. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി എന്നിവയാണ് അപർണ അഭിനയിച്ച സിനിമകൾ. ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം എന്നിവയാണ് അപർണ അഭിനയിച്ച സീരിയലുകൾ.
Discussion about this post