ബംഗളൂരു: കർണാടകയിൽ ആടിനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. രാമങ്കര ചന്നപ്പട്ടണ സ്വദേശി റൂഹിദ് അഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ ആടിനെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓട്ടോ ഡ്രൈവറാണ് റൂഹിദ്. കഴിഞ്ഞ ദിവസമാണ് ഇയാൾ ആടിനെ ലൈംഗികമായി ഉപദ്രവിച്ചത്. റൂഹിദ് ആടിനെ ഓട്ടോറിക്ഷയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. റൂഹിദ് ആടിനെ കൊണ്ടുവരുന്നത് കണ്ട പ്രദേശവാസി ഇയാളെ പിന്തുടർന്നിരുന്നു. ഇയാളാണ് ആടിനെ റൂഹിദ് പീഡിപ്പിക്കുന്നത് കണ്ടത്. ഉടനെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ഇതിനിടെ ഇയാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലും പങ്കുവച്ചിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം അതിരുകടക്കുമെന്ന് കണ്ടതോടെ പോലീസ് ഉടൻ എത്തി റൂഹിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ റൂഹിദ് റിമാൻഡിലാണ്.
Discussion about this post