ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി ദേശീയവനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ.
ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധർമ്മത്തിന്റെ തത്വം. ഈ സത്യം ഡികെ ചെയർമാൻ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തൻ ന്യായം മാത്രം.’ എന്ന് ഖുശ്ബു എക്സിൽ കുറിച്ചു.
അതേസമയം, സനാതന ധർമം ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണെന്നും അതു വേരോടെ പിഴുതെറിയണമെന്നും ഉദയനിധി സ്റ്റാലിൻ ആവർത്തിച്ചു.
Discussion about this post