ജയ്പൂർ: ഉച്ചഭക്ഷണ സമയത്ത് സേവനം നൽകാൻ കഴിയാത്തതിനാൽ ബാങ്കിനെതിരെ കുപ്രചരണവുമായി ചിലർ. ബുർഖ ധരിച്ചത് കൊണ്ട് യുവതിയ്ക്ക് ബാങ്കിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാണ് പ്രചരണം ഉയരുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ കാനറ ബാങ്ക് ശാഖയിലാണ് സംഭവം.
ബുർഖ ധരിക്കുന്നത് അനുവദനീയമല്ല എന്ന് പറഞ്ഞ് സെക്യൂരിറ്റി തടഞ്ഞെന്നാണ് ഒപു യുവതി ആരോപിക്കുന്നത്. മേൽ ഉദ്യോഗസ്ഥർ അനുവദിക്കുന്ന പക്ഷം മാത്രമേ ബാങ്കിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്നും സെക്യൂരിറ്റി പറഞ്ഞതായി യുവതി ആരോപിച്ചു.
എന്നാൽ ബുർഖ ധരിച്ചതിനാലല്ല, ഉച്ചഭക്ഷണസമയമാതിനാലാണ് ബാങ്ക് പരിസരത്തേക്ക് കടക്കാൻ അനുവദിക്കാതിരിരുന്നതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ബാങ്ക് പരിസരത്ത് വീഡിയോ റെക്കോർഡിംഗ് നിർത്താൻ മാനേജർ യുവതിയോട് ആവശ്യപ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സേവനത്തിൽ തടസ്സം നേരിട്ടതിൽ ബാങ്ക് ഉദ്യോഗസ്ഥരായ രണ്ട് സ്ത്രീകൾ ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ യുവതി തന്നെ ബുർഖ ധരിച്ച് വന്നതിൽ അപമാനിച്ചെന്ന് പ്രചരിപ്പിക്കുകയായിരുന്നു.










