ചെന്നൈ: തമിഴ്‌നടി നിരോഷയുടെ വീട്ടിൽ മോഷണം. തേനംപേട്ടിലെ ജെമിനി ഹൗസിംഗ് കോംപ്ലക്‌സിലുള്ള അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. വീടിന്റെ ആധാരമടക്കമുള്ള രേഖകളാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്നാണ് നിരോഷയുടെ പരാതിയിൽ പറയുന്നത്. നിരോഷയും ഭർത്താവ് റാംകിയും മാത്രമാണ് ഈ വീട്ടിൽ താമസം. മോഷണം നടന്ന ദിവസം ഇരുവരും വീട്ടിൽ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരോഷയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് എത്തി വീട്ടിൽ പരിശോധന നടത്തി. നിരോഷയുടെയും ഭർത്താവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടു ജോലിക്കാരുടെയും വീട്ടുകാർ സംശയിക്കുന്നവരുടെയും മൊഴിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീടിന്റെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Discussion about this post