ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വര്‍ഷം വിീതം ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മാറി മാറി ഭരിക്കുന്നു. അഞ്ച് വര്‍ഷം ഒരു മുന്നണി ഭരിച്ച് കട്ട് മുടിക്കും. പിന്നെ അവരെ പുറത്താക്കി മറ്റേ മുന്നണിയ്ക്ക് അവസരം നല്‍കും. അവരും അത് തന്നെ ആവര്‍ത്തിക്കും. രണ്ട് മുന്നണികള്‍ക്കുമെതിരായി ഇന്ന് ഒരു മൂന്നാം ബദല്‍ ഉദയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവന്റെ തൃക്കണ്ണ് പോലെയുള്ള മൂന്നാം ശക്തി കേരളത്തെ ദുര്‍ഭരണത്തില്‍ നിന്നകറ്റും. ആ മൂന്നാം ശക്തിയുടെ ഉദയത്തിന്റെ പ്രതിഫലനമാണ് ഇവിടെ കണ്ട ജനക്കൂട്ടമെന്നും മോദി പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
മാറി മാറി ഭരിക്കുന്ന മുന്നണികള്‍ കേരളത്തില്‍ പരസ്പരം സഹകരിച്ച് അഴിമതി മൂടിവെക്കുകയാണ്. മൂന്നാം ബദലാണ് ഇതിനുള്ള പരിഹാരമെന്നും മോദി പറഞ്ഞു.
കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയുണ്ട്. കേരളത്തില്‍ വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ നേരത്തെ വരേണ്ടതായിരുന്നു. തിരക്ക് മൂലം അതിന് കഴിഞ്ഞില്ല
ശബരിമല ദര്‍ശനത്തോടെ കേരളത്തിലെത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തന്റെ ദര്‍ശനം മറ്റുള്ള തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതിയാണ് ദര്‍ശനം മാറ്റിവെക്കുന്നത്. തീര്ച്ചായായും പിന്നീട് ശബരിമല ദര്‍ശനം നടത്തും.
ശ്രീനാരായണഗുരുവിനെ പോലുള്ള സന്ന്യാസിവര്യന്മാരുടെ പ്രവര്‍ത്തനം മൂലം കേരളത്തില്‍ തൊട്ടു കൂടായ്മ ഇല്ലാതായി. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും രാഷ്ട്രീയ തൊട്ടു കൂടായമയുണ്ട്. കേരളത്തില്‍ ബിജെപി രാഷ്ട്രീയ തൊട്ടുകൂടായ്മ നേരിടുന്നു. കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാല്‍ വലുിയ പ്രതിസന്ധിയാണ് ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്നത്. രാഷ്ട്രീയ എതിരാളികളെ ഇവിടെ കൊന്നൊടുക്കുകയാണ്.
രാഷ്ട്ര സേവനത്തിനിറങ്ങിയ നിരവധി പ്രവര്‍ത്തകര്‍ കേരളത്തില്‍ ബലിദാനികളായി. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നില്ല.
വിജയം അകലെയായിട്ടും, ഭാരത് മാതാ ജി ജയ് എന്ന മുദ്രാവാക്യം മുഴക്കി പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഡിസ്റ്റിക്ഷനോടുകൂടിയ ഫലം നിങ്ങളെ കാത്തിരിക്കുന്നു-മോദി പറഞ്ഞു.കേരളം ബിജെപിയെ സ്വീകരിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത് .ജനങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. കേരളത്തില്‍ എത്ര വോട്ടിന് തോറ്റു എന്നതാണ് ഇതുവരെ കേരളത്തിലുള്ളവര്‍ ചര്‍ച്ച ചെയ്തിരുന്നത്.
പ്രവാസിക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നുവെന്നും മോദി പറഞ്ഞു. ലിബിയയില്‍ കുടുങ്ങി പോയ നഴ്സുമാരെ സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായി. ജോലിക്കായി നമ്മുടെ യുവാക്കള്‍ മറുനാടുകളിലേക്ക് പോകുന്നത് ഒഴിവാക്കണം. അതിനായാണ് മേയ്ക്ക് ഇന്‍ ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ കേരളത്തിന്റെ വികസനം സുദൃഡമാക്കും.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ കേരളത്തിന് കൂടുതല്‍ തുക വകയിരുത്തി. കേരളത്തിലെ ചെറുപ്പ്കകാര് മിടുക്കളുവരാണ്. അവര്‍ക്കായി സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍ സ്ഥാാപിക്കും.
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും, അവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പുതിയ കമ്മറ്റി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.റബര്‍ കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന വേതനം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. മേയ്ക്ക് ഇന്ത്യ പദ്ധതിയില്‍ റബര്‍ വ്യവസായത്തെ ഉള്‍പ്പെടുത്തും. മുദ്രാബാങ്ക വഴി രണ്ടേക്കാല്‍ ലക്ഷം പേര്‍ക്ക് കോടികളുടെ വായ്പ കേരളത്തില്‍ വിതരണം ചെയ്തു. പിന്നോക്കക്കാര്‍ക്കും പദ്ധതി ഏറെ ഗുണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡമ്ട് വി മുരളീധരന് യോഗത്തില്‍ അധ്യക്ഷനായിരുന്നു.
Discussion about this post