ഡല്‍ഹി: ഡല്‍ഹി: ഡല്‍ഹിലെ അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് സി.ബി.ഐ റെയ്ഡ് ചെയ്ത സംഭവത്തില്‍ കേന്ദ്രത്തിന് ബന്ധമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ സി.ബി.ഐയെ നിയന്ത്രിക്കാറില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
സി.ബി.ഐയുടെ കാര്യങ്ങളില്‍ കേന്ദ്രം ഇടപെടാറില്ല. ഇത്തരം കാര്യങ്ങള്‍ സി.ബി.ഐ സ്വയം ഏറ്റെടുക്കുന്നതാണ്. റെയ്ഡിനെക്കുറിച്ച് വിവരം ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവുമായി കലഹിക്കുന്നതും എന്തിനും മോദിയെ കുറ്റപ്പെടുത്തുന്നതും അരവിന്ദ് കെജ്‌രിവാളിന്റെ രീതിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ ഇന്ന് രാവിലെ സി.ബി.ഐ റെയ്ഡ് നടത്തി ഓഫീസ് സീല്‍ ചെയ്തിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
എന്നാല്‍ ഓഫീസ് സീല്‍ ചെയ്‌തെന്ന വാര്‍ത്ത സി.ബി.ഐ നിഷേധിച്ചു. കെജ്‌രിവാളിന്റെ പ്രന്‍സിപ്പിള്‍ സെക്രട്ടറി രജീന്ദ്രകുമാറിനെതിരെയുള്ള കേസിലാണ് റെയ്ഡ് നടത്തിയതെന്നും സി.ബി.ഐ വിശദീകരിച്ചു. രജീന്ദ്ര കുമാര്‍ സ്വാകാര്യ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. സി.ബി.ഐ രജീന്ദ്ര കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post