Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“ഇത് സാംസ്‌കാരിക യുദ്ധം; സനാതന ധര്‍മ്മത്തോട് കാണിക്കുന്ന എതിര്‍പ്പ് രാഷ്ട്രീയ പ്രശ്‌നമല്ലെന്ന തിരിച്ചറിവാണ് ആദ്യ പാഠം; ഉന്മൂലനത്തിനായുള്ള നിരന്തര ആക്രമണവും അതിജീവനത്തിനായുള്ള ഒരു സംസ്‌കൃതിയുടെ പ്രതിരോധവുമാണത്”: അഡ്വ. ശങ്കു ടി ദാസ്

by Brave India Desk
Sep 11, 2023, 04:06 pm IST
in Kerala, News, Culture
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: സനാതന ധര്‍മ്മ വിവാദത്തില്‍ പ്രതികരണവുമായി അഡ്വ. ശങ്കു ടി ദാസ്. രാജ്യത്ത് നിലവില്‍ നടക്കുന്നത് സാംസ്‌കാരിക യുദ്ധമാണെന്നും സനാതന ധര്‍മ്മത്തോട് കാണിക്കുന്ന എതിര്‍പ്പും അസഹിഷ്ണുതയും രാഷ്ട്രീയ പ്രശ്‌നമല്ലെന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടുന്നതെന്നും ശങ്കു പറഞ്ഞു. നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ നേരിടുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശങ്കുവിന്റെ പ്രതികരണം.

“ആദ്യം ഹിന്ദുവല്ല ആര്‍എസ്എസ് ആണ് ശത്രു എന്ന പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ സനാതന ധര്‍മ്മം തന്നെയാണ് യഥാര്‍ത്ഥ ശത്രു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അവരുടെ വ്യഖ്യാന ഫാക്ടറികളില്‍ നിന്നുയരുന്ന വിശദീകരണങ്ങളില്‍ ആശ്വാസം കൊള്ളുന്ന നാം, വാക്കുകള്‍ക്ക് പിറകിലേ അപകടം തിരിച്ചറിയുന്നില്ല. നാളെയവര്‍ ഹിന്ദുക്കളല്ല, അവരുടെ കഴുത്തിനു മുകളിലെ തല മാത്രമാണ് ഞങ്ങളുടെ ശത്രു എന്ന് കൂടി പ്രഖ്യാപിച്ചേക്കും, അപ്പോഴും അപകടം തിരിച്ചറിയാത്തവരായി നാം മാറും. ഉന്മൂലനത്തിനായുള്ള നിരന്തര ആക്രമണവും അതിജീവനത്തിനായുള്ള ഒരു സംസ്‌കൃതിയുടെ പ്രതിരോധവുമാണ് നിലവില്‍ ഇവിടെ നടക്കുന്നത്”, ശങ്കു കുറിച്ചു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണ രൂപം :

ആദ്യമവര്‍ ഹിന്ദുക്കളല്ല, ആര്‍.എസ്.എസ് ആണ് ഞങ്ങളുടെ ശത്രു എന്ന് പറഞ്ഞു.
നിങ്ങള്‍ക്ക് അപകടമൊന്നും തോന്നിയില്ല.
ഞങ്ങള്‍ ആര്‍.എസ്.എസ് അല്ലല്ലോ എന്ന് നിങ്ങള്‍ ആശ്വസിച്ചു.

പിന്നീടവര്‍ ഹിന്ദുക്കളല്ല, ഹിന്ദുത്വ ആണ് ഞങ്ങളുടെ ശത്രു എന്ന് പറഞ്ഞു.
നിങ്ങള്‍ക്കെന്നിട്ടും അപകടം തോന്നിയില്ല.
ഹിന്ദുത്വ എന്നാല്‍ ഹിന്ദു ധര്‍മ്മത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമെന്നാണല്ലോ എന്നാണവര്‍ നിങ്ങളെ ധരിപ്പിച്ചു വെച്ചിരുന്നത്.

ഇപ്പോഴവര്‍ ഹിന്ദുത്വവുമല്ല, സനാതന ധര്‍മ്മം തന്നെയാണ് ഞങ്ങളുടെ യഥാര്‍ത്ഥ ശത്രു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
നിങ്ങള്‍ക്കിപ്പോഴും അപകടം തോന്നുന്നില്ല.
കാരണം സനാതന ധര്‍മ്മം എന്നത് സാധാരണ ഹിന്ദുവിന്റെ സാമാന്യമായ വിശ്വാസങ്ങള്‍ ഒന്നുമല്ല, പകരം വൈദികമായ വര്‍ണ്ണാശ്രമങ്ങളില്‍ അധിഷ്ഠിതമായ ശ്രേണീബന്ധിത ജാതി വ്യവസ്ഥ മാത്രമാണ് എന്ന് സമര്‍ത്ഥിക്കുന്ന അവരുടെ വ്യാഖ്യാന ഫാക്ടറികള്‍ നിങ്ങളെ വല്ലാതെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

നാളെയവര്‍ ഹിന്ദുക്കളല്ല, അവരുടെ കഴുത്തിനു മുകളിലെ തല മാത്രമാണ് ഞങ്ങളുടെ ശത്രു എന്ന് കൂടി പ്രഖ്യാപിച്ചേക്കും.
നിങ്ങള്‍ക്കപ്പോഴും അപകടം തോന്നില്ല.

കാരണം അപ്പോഴേക്കും, തല എന്നത് മനുഷ്യന്റെ ബോധത്തെ ആണ് സൂചിപ്പിക്കുന്നത്, ഹിന്ദുവിന്റെ തല എന്നത് ബ്രാഹ്‌മണ്യമെന്ന വിചാരധാരയുടെ സൂചകമാണ്, ബ്രഹ്‌മാവിന്റെ തലയില്‍ നിന്ന് ബ്രാഹ്‌മണര്‍ ഉത്ഭവിച്ചെന്ന പ്രമാണം തല ബ്രാഹ്‌മണ്യത്തിന്റെ പ്രതീകമാണെന്നതിന്റെ കൃത്യമായ തെളിവാണ്, ശരീരത്തിന്റെ അനാട്ടമിയില്‍ ഏറ്റവും മുകളില്‍ ഇരുന്ന് സര്‍വ്വതും നിയന്ത്രിക്കുന്ന തല ബ്രാഹ്‌മണനെയും അതിന്റെ കല്പനകള്‍ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ബാക്കി ഉടല്‍ ശ്രേണീ വ്യവസ്ഥയില്‍ താഴോട്ടുള്ള ജാതികളെയും പ്രതിനിധാനം ചെയ്യുന്നതിനാല്‍ ഹിന്ദുവിന്റെ തലയെടുക്കുകയെന്നാല്‍ ബ്രാഹ്‌മണ്യമാകുന്ന ബോധത്തിന്റെ മേല്‍കോയ്മയില്‍ നിന്ന് അടിയാള ഉടലുകളെ വിമോചിപ്പിക്കുകയെന്ന രാഷ്ട്രീയ ദൗത്യമാണ് വ്യക്തമാക്കുന്നത് എന്നൊക്കെ വിശദീകരിച്ചു ഈ വ്യാഖ്യാനക്കാര്‍ നിങ്ങള്‍ പോലും അറിയാതെ പൂവന്‍ പഴം കൊണ്ട് അതിമധുരമായി നിങ്ങളുടെ കഴുത്തറുത്ത് കഴിഞ്ഞിരിക്കും.

ഇതൊരു രാഷ്ട്രീയ പ്രശ്‌നമൊന്നുമല്ല എന്ന് തിരിച്ചറിയുന്നതാണ് ആദ്യ പാഠം.
ഇതൊരു സാംസ്‌കാരിക യുദ്ധമാണ്.

നൂറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ്.

ഉന്മൂലനത്തിനായുള്ള നിരന്തര ആക്രമണവും അതിജീവനത്തിനായുള്ള ഒരു സംസ്‌കൃതിയുടെ പ്രതിരോധവുമാണ്.
ശത്രു നിങ്ങള്‍ തന്നെയാണ്.

Tags: SANKU T DASsanathana dharmam
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies