നടന് മമ്മൂട്ടിയ്ക്ക് ഇത് വേർപാടുകളുടെ കാലമാണ്. തുടരെത്തുടരെയുള്ള പ്രിയപ്പെട്ടവരുടെ വിടവാങ്ങലുകളെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇപ്പോഴിതാ ഉമ്മയ്ക്ക് പുറകെ അദ്ദേഹത്തിന്റെ സഹോദരിയും വിടവാങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു പ്രായം . കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. അസുഖങ്ങളെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയില്‍ കഴിഞ്ഞുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ഏപ്രിൽ 21 നായിരുന്നു മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ മരണപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ മൂന്ന് സഹോദരിമാരിൽ മൂത്ത ആളാണ് ആമിന. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ജൂലി, ജൂബി, ജിതിന് എന്നിവരാണ് മരണപ്പെട്ട ആമിനയുടെ മക്കൾ. ചൊവ്വാഴ്ച്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
Discussion about this post