Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡീസൽ അപകടകരമായ ഇന്ധനം; ഡീസൽ വാഹനങ്ങളുടെ ഉൽപാദനം പരിമിതപ്പെടുത്തിയില്ലെങ്കിൽ നികുതി വർദ്ധിപ്പിക്കേണ്ടി വരുമെന്ന് നിതിൻ ഗഡ്കരി

by Brave India Desk
Sep 12, 2023, 07:56 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:രാജ്യത്ത് വായുമലിനീകരണത്തിൻ്റെ തോത് അനിയന്ത്രിതമായി ഉയരുന്നതിനാൽ ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.രാജ്യത്ത് വാണിജ്യ വാഹനങ്ങൾ കൂടുതലും ഓടുന്നത് ഡീസൽ ഉപയോഗിച്ചാണ്. അതിനാൽ ഇറക്കുമതിച്ചെലവും അമിതമാവുന്നു. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നിർത്തണം. ഇല്ലെങ്കിൽ നികുതി വർദ്ധിപ്പിച്ച് വാഹനങ്ങളുടെ വിൽപ്പനയെ തടസ്സപ്പെടുത്തുന്ന തീരുമാനം സർക്കാരിന് എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.വാഹനനിർമ്മാതാക്കളുടെ സംഘടനയായ സിയാമിൻ്റെ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യം നൽകണം. വൈദ്യുത വാഹനങ്ങൾ, എഥനോൾ,ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവ പകരം ഉപയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഡീസൽ കാറുകളുടെ എണ്ണം 2014 ൽ 53ശതമാനം ആയിരുന്നത് ഇപ്പോൾ 18 ശതമാനം ആയി കുറഞ്ഞിരിക്കുന്നു.അത് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സർക്കാർ രാജ്യത്ത് ഉടനീളം മികച്ച രീതിയിലുള്ള റോഡുകൾ നിർമ്മിക്കുന്നുണ്ട്. ഇത് ഓട്ടോമൊബൈൽ വ്യവസായത്തിൻ്റെ വളർച്ചയിലേക്ക് നയിക്കും. വാഹനവ്യവസായത്തിൽ പതിനെട്ട് ശതമാനത്തോളം വർദ്ധനവുണ്ടായി.എന്നാൽ ഇത് പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങളുടെ വൻ തോതിലുള്ള ഉപയോഗത്തിലേക്ക് നയിക്കും. കമ്പനികൾക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും രാജ്യത്തിന് അത് വലിയ ഭീഷണിയായിരിക്കും. അതുകൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൻ അഭ്യർത്ഥിക്കുകയാണെന്നും നികുതി വർദ്ധന പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഘട്ടം ഘട്ടമായി രാജ്യത്ത് ഇന്ധനങ്ങളുടെ ഉപയോഗത്തിൽ മാറ്റം വരുത്താമെന്നാണ് കരുതുന്നത്.2070 ഓടെ കാർബൺ നെറ്റ് സീറോ കൈവരിക്കാനും ഇറക്കുമതിക്ക് പകരം വെക്കാവുന്നതും ചെലവ് കുറഞ്ഞതും തദ്ദേശീയവും മലിനീകരണരഹിതവുമായ ഇന്ധനങ്ങൾ പ്രചാരത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നത്.മാരുതി സുസുകി ഇന്ത്യയും ഹോണ്ടയും ഉൾപ്പെടെയുള്ള കാർ നിർമ്മാതാക്കൾ ഇതിനകം ഡീസൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന നിർത്തിയിരുന്നു.

Tags: nithin gadkaridiesel
Share22
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies