സൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് നമ്മുടെ ചുണ്ടുകൾ. ചുവന്ന മൃദുലമായ ചുണ്ടുകൾ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ ചുണ്ടുകൾക്ക് പ്രത്യേകം സംരക്ഷണം കൊടുക്കാൻ നാം സമയം കണ്ടെത്താറേയില്ല എന്നതാണ് വാസ്തവം. ചുണ്ടുകളുടെ നിറംമാറ്റം പലപ്പോഴും ലിപ്സ്റ്റിക് ഉപയോഗിച്ചാണ് മറയ്ക്കാറുള്ളത്. എന്നാൽ ഇനി അങ്ങനെ വേണ്ട. ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്.
ഹൈപ്പർ പിഗ്മന്റേഷൻ ഹോർമോൺ വ്യതിയാനം സൂര്യപ്രകാശമേൽക്കുന്നത് പുകവലിയും എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ചുണ്ടുകൾ കറുത്ത് പോകുന്നത്. ചിലപ്പോൾ ചുണ്ടിന് ചുറ്റുമുളള ഭാഗങ്ങളുടെയും നിറം മങ്ങും. ഇതിനെയെല്ലാം ചെറുക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അവയുടെ സംരക്ഷണം തന്നെയാണ്.
ചുണ്ടുകൾ ചർമ്മത്തേക്കാൾ മൂന്നിരട്ടി സെൻസിറ്റീവ് ആണ്. അതിനാൽ അവയ്ക്ക് കൂടുതൽ പരിചരണം കൊടുക്കണം. ചുണ്ടും ചുണ്ടിന് ചുറ്റുമുള്ള ഭാഗങ്ങളും എപ്പോഴും മോയിസ്ചറൈസ് ചെയ്യാൻ മറക്കരുത്. ലിപ് ബാം ഉപയോഗിച്ച് ചുണ്ട് എപ്പോഴും മോയിസ്ചറൈസ് ചെയ്യണം.
ഇടയ്ക്കിടെ ചുണ്ടിന് ചുറ്റുമുള്ള ഭാഗം എക്സ്ഫോളിയേറ്റ് ചെയ്യണം. ഒരു സ്ക്രബ് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.
നാരങ്ങ
പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഏജന്റായി നാരങ്ങയ്ക്ക് പ്രവർത്തിക്കാൻ കഴിയും. അതിനാൽ നാരങ്ങ നീര് ചുണ്ടിൽ പുരട്ടി കുറച്ച് നേരം വെച്ചതിന് ശേഷം അത് കഴുകി കളയാം. അല്ലെങ്കിൽ നാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് ചുണ്ടിൽ സ്ക്രബ് ചെയ്യാവുന്നതാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
റോസ് വാട്ടർ
റോസ് വാട്ടർ ഒരു മികച്ച മോയ്ചറൈസറാണ്. കുറച്ച് റോസ് വാട്ടറും തേനും ചേർത്തിളക്കി ചുണ്ടിലും ചുറ്റുമുള്ള ഭാഗത്തും പുരട്ടാം. തേനിന് പകരം പാലും ഉപയോഗിക്കാം.
ഉരുളക്കിഴങ്ങ് : ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഉരുളക്കഴിഞ്ഞ് ബെസ്റ്റാണ്. ഒരു ഉരുളക്കിഴങ്ങിന്റെ കഷ്ണമെടുത്ത് ചുണ്ടിലും ചുറ്റുമുള്ള ഭാഗങ്ങളിലും തേയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞ് ഇവ കഴുകി കളയാവുന്നതാണ്.
Discussion about this post